പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം ഗ്ലോബൽഎഡു ‘കാനഡയെ അറിയുക’ ക്വസ് മത്സരം സംഘടിപ്പിച്ചു
നിലവിൽ 14 ലക്ഷം ഇന്ത്യാക്കാരാണ്കാനഡയിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രതി വർഷം3ലക്ഷം വിദ്യാർത്ഥികളും ഉപരി പഠനത്തിന് എത്തുന്ന രാജ്യമായി കാനഡ മാറി കഴിഞ്ഞിട്ടുണ്ട്.
ജൂലൈ 1 കാനഡ ഡേ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ 23 വർഷമായി വിദേശ പഠന കൺസൽസ്റ്റൻസിയായി
പ്രവർത്തിക്കുന്ന ഗ്ലോബൽഎഡു നിരവധി വിദ്യാർത്ഥികളെയാണ് കാനഡയിൽ എത്തിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കാനഡയിലേക്ക് ഉടൻ പോകുവാൻ തയ്യാറെടുക്കുന്ന വരെ പങ്കെടുപ്പിച്ചു കൊണ്ട്
ഗ്ലോബൽ എഡു കാനഡ യേ അറിയുക എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തിയത്. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.