Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളത്തിൽ ഇനി ജലോത്സവ കാലം. ഇത്തവണത്തെ വള്ളംകളി സീസണ് നാളെ ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്ന മൂലം ജലമേളയോടെ തുടക്കമാകും
രാജ പ്രമുഖൻ ട്രോഫിക്കു വേണ്ടിയുള്ള ഓളപ്പരപ്പിലെ പോരാട്ടത്തിൽ 6 ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങൾ പങ്കെടുക്കും
ആചാരപ്പെരുമയുടെയും മതസൗഹാർദത്തിന്റെയും സമന്വയമാണ് ചമ്പക്കുളത്തെ ജലമേള. ചെമ്പകശേരി രാജാവ് 450 വർഷങ്ങൾക്കു മുൻപ് തുടങ്ങി വച്ച അമ്പലപ്പുഴ മൂലക്കാഴ്ചയുടെ തുടർച്ചയായ വള്ളംകളി . 6 ചുണ്ടൻ അടക്കം 13 കളിവള്ളങ്ങൾ പമ്പയാറ്റിലെ ഓളപരപ്പിൽ നാളെ കുതിക്കും. ഈ സീസണിലെ ആദ്യ ജലമേളയ്ക്കായി തീവ്ര പരിശീലനത്തിലാണ് ചുണ്ടൻ വള്ളങ്ങൾ. ആറ്റുതീരത്ത് ആർപ്പുവിളികളുമായി വള്ളംകളി പ്രേമികളും.