“നമ്മുടെ കൗമാരകക്കാർ പൊളിയാണ്,നിലപാടുള്ളവരാണ്” ; ഒ ബേബിയെ പുകഴ്ത്തി എഎ റഹീം


നല്ല ബന്ധങ്ങൾ അവർക്കിടയിൽ ഇന്നുണ്ട്.ഒരുമിച്ചു യാത്രപോകും,ഒരുമിച്ചു ഭാവി പ്ലാൻ ചെയ്യും,ചിലപ്പോൾ ഒരുമിച്ചു ജീവിക്കും ആരോഗ്യകരവും ഊഷ്മളവുമായ ആൺ പെൺ സൗഹൃദങ്ങളുടെ ന്യൂ ജെൻ പതിപ്പിനെ തന്റെ സിനിമയിൽ സംവിധായകൻ പകർത്തിയിട്ടുണ്ട്.
രഞ്ജൻ പ്രമോദ് ഓ ബേബിയിൽ കാണിക്കുന്നത് ഫെയ്സ്ബുക്ക് യൗവ്വനതെയല്ല,ഇൻസ്റ്റാഗ്രാം തലമുറയെയാണ്.കൂടുതൽ പുരോഗമനകരമായ സാമൂഹ്യ ചിന്തകൾ അവരിലുണ്ട്.മിനിയ്ക്ക് കറുമ്പനായ ബേസിലിനോട് കൂട്ട്കൂടാൻ അവന്റെ നിറവും ജാതിയും തടസ്സമാകുന്നില്ല.ബേസിൽ ബേബിയെ പോലെ വിധേയനാകുന്നുമില്ല,അപകർഷതാബോധത്തിൽ നിന്നും അവന്റെ തലമുറ പുറത്തുവന്നിരിക്കുന്നു.തലലയുയർത്തി നിൽക്കുന്ന ബേസിൽ,ബേബിയിൽ പരിവർത്തനത്തിന്റെ വെളിച്ചം പകരുന്നു.
ജാതിബോധം ഒരു വലതുപക്ഷ മാലിന്യമാണ്.വലതുപക്ഷ പിന്തിരിപ്പൻ ആശയമാണത്.അത് ജാതിയിൽ മാത്രം ഒതുങ്ങുന്നില്ല..ആർത്തി,എല്ലാം സ്വന്തമാക്കാനുള്ള ദുരമൂത്ത മനസ്സിലാണ് ജാതിബോധവും ജനിച്ചു ജീവിക്കുന്നത്. രക്തബന്ധങ്ങൾക്കുമപ്പുറം ആർത്തിയെന്ന വികാരവും അവരുടെ മനസ്സുകളിൽ ജീവിക്കുന്നു.മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയിൽ ഉറ്റവരാൽ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങൾക്ക് അരികിലാണ് ഓ ബേബി അവസാനിക്കുന്നത്. പക്ഷേ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെൻ ശബ്ദം മുഴങ്ങുന്നുണ്ട്..അപ്പാപ്പാ,ആ ആകല്യാണം നടക്കില്ല.അവനെ എനിക്കിഷ്ടമല്ല.നമ്മുടെ കൗമാരകക്കാർ പൊളിയാണ്,നിലപാടുള്ളവരാണ്.