തണലേകിയവർക്ക് തണലാകുവാൻ യുവജനങ്ങളും


മുതിരുന്ന പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ നിയമപരമായി നമ്മുടെ
രാജ്യം അനുവദിച്ചു നല്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരോടുള്ള വിവേചനവും
അതിക്രമങ്ങളും അനുദിനം വർധിച്ചു വരികയാണ്. ഐക്യരാഷ്ട്ര സഭയുടെയും
ലോകാരോഗ്യ സംഘടനയുടെയും ആഹ്വാന പ്രകാരം മുതിർന്ന പൗരന്മാരോടുള്ള
അതിക്രമങ്ങള്ക്കെ തിരെ ബോധവത്ക്കരണ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാനായി
ജൂൺ 15 ലോകമെമ്പാടും മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്ക്
എതിരെയുള്ള ബോധവത്ക്കരണ ദിനമായി ആചരിക്കുന്നു. Addressing Gender
–Based Violence (GBV) in Old Age എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാന
സാമൂഹ്യനീതി വകുപ്പ് എല്ലാ വര്ഷ്വും ജൂൺ 15 ന് മുതിർന്ന പൗരന്മാരോടുള്ള
അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി
സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ച്
വരുന്നു. മുതിർന്ന പൗരന്മാർക്ക് വേണ്ട കരുതലും സംരക്ഷണവും നൽകുന്നതിൽ
യുവജനങ്ങളുടെ പങ്കു വളരെ വലുതാണ്. ഈ ലക്‌ഷ്യം മുൻനിർത്തി ഇടുക്കി ജില്ലാ
സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ കട്ടപ്പന,
VOSARD കട്ടപ്പന, സെന്റ് സെബാസ്റ്റ്യൻ കോളേജ്, സെന്റ് ജോണ്സ് സ്കൂൾ
ഓഫ് നേഴ്സിംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘തണലേകിയവർക്ക്
തണലാകുവാൻ യുവജനങ്ങളും‘ എന്ന പേരില്‍ വിവിധങ്ങളായ പരിപാടികളാണ്
ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8 .30 മണിക്ക് കട്ടപ്പന
മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ കുട്ടികളുടെ ഫ്ലാഷ് മൊബ്/ ലഘു ലേഖ വിതരണം
എന്നിവയ്ക്ക് വൊസാർഡ് നേതൃത്വം നൽകും. 9 മണിക്ക് ഗാന്ധി സ്‌ക്വയറിൽ
നിന്നാരംഭിക്കുന്ന റാലി കട്ടപ്പന DYSP ഫ്ളാഗ്ഓഫ് ചെയ്യും. 10 മണിക്ക്
മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്തു
പ്രസിഡണ്ട് ശ്രീ കെ ടി ബിനു ഉദ്‌ഘാടനം ചെയ്യും. തുടർന്ന് തണലേകിയവർക്കു
തണലാകുവാൻ യുവജനങ്ങളുടെ പങ്ക് എന്നവിഷയത്തെ കുറിച്ച് പ്രശസ്ത
സൈക്കോളജിസ്റ് അനുജ മേരി തോമസ് ക്ലാസ് നയിക്കും, തുടർന്ന്
മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമത്തെ കുറിച്ച്
അഡ്വ മഞ്ജിമ ക്ലാസ് നയിക്കും. പരിപാടികൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസർ
ബിനോയ് വി ജെ, സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർ ഷിന്റോ ജോസഫ് എന്നിവർ
നേതൃത്തം നൽകും.