പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍


അടിമാലി: നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍. കാത്തിരവേലി ദേവിയാര്‍ പുഴ സംഗമിയ്ക്കുന്ന ഇടത്താണ് കൊമ്ബനാനയുടെ ജഡം വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. പാംബ്ല വനമേഖലയില്‍ നിന്നാണ് ജഡം ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ജഡം ഒഴുക്കില്‍പ്പെട്ട് പൂര്‍ണമായും അഴുകിയ നിലയിലാണ്. അതുകൊണ്ടു തന്നെ ആനയുടെ പ്രായമടക്കമുള്ള കാര്യങ്ങള്‍ ഡോക്ടറുടെ പരിശോധയിലൂടെ മാത്രമെ നിര്‍ണ്ണയിയ്ക്കാനാകൂവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുനില്‍ ലാല്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്ബ് അടര്‍ത്തി മാറ്റി ഓഫീസില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഇന്ന് മൂന്നാറില്‍ നിന്ന് ഡോക്ടര്‍മാരെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിയ്ക്കും.