വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം. മണി.


നെടുങ്കണ്ടം: വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം. മണി. മണി എം.എല്‍.എ.ചരക്ക് വാഹനങ്ങള്‍ക്ക് 20,000 മുതല്‍ 40,000 രൂപ വരെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് ഉടുമ്ബന്‍ചോല ജോയന്റ് ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോര്‍ഡ് ഗവണ്‍മെന്‍റിന്‍റെ ഭാഗമാണ്. പോസ്റ്റ് പിന്നെ ആനയെക്കൊണ്ട് വലിപ്പിക്കാൻ പറ്റുമോ. പിഴ ഈടാക്കിയ പണം ഉദ്യേഗസ്ഥരുടെ ശമ്ബളത്തില്‍നിന്ന് തിരിച്ചുകൊടുക്കണം. ഇടുക്കിക്കാര്‍ മലമൂഢന്മാരാണെന്നാണ് മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ ധരിക്കുന്നത്. പക്ഷേ, ഞങ്ങള്‍ പണി തുടങ്ങിയിട്ട് മുക്കാല്‍ നൂറ്റാണ്ടായി. വൈദ്യുതി പോസ്റ്റ് കയറ്റിയതിന് പിഴ ഈടാക്കിയ ഇവനൊക്കെ എവിടെയാ ജീവിക്കുന്നത്.
ഇവനെയൊക്കെ നാട്ടുകാര്‍ കൈകാര്യം ചെയ്താല്‍ എം.എല്‍.എയെ കുറ്റംപറയരുത്. ഇടുക്കിയില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണ് ചിന്തിക്കുന്നതെന്നും പല ഉദ്യോഗസ്ഥരും പൊതുശല്യമായി മാറിയതായും എം.എം. മണി കുറ്റപ്പെടുത്തി.യോഗത്തില്‍ ടി.വി. ശശി അധ്യക്ഷതവഹിച്ചു. വിവിധ വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡ്രൈവര്‍മാര്‍, ലോഡിങ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.