പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അഖില നന്ദകുമാറിനെതിരായ കേസ്, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: കെ.ജെ.യു
കൊച്ചി: മഹാരാജസ് കോളേജിലെ വിവാദ മാർക്ക് ലിസ്റ്റ് സംബന്ധിച്ച വിഷയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആരോപിച്ചു.
ജനാധിപത്യ കേരളത്തിന് അപമാനകരമായ നടപടിയാണ് ഇടത് സർക്കാരിന്റെ കീഴിലുള്ള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റായ നടപടി തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.