പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നലെയാണ് പതിവിൽ നിന്ന് എട്ടുദിവസം വൈകി കാലവർഷം എത്തിയതായി കാലാവസ്ഥവകുപ്പ് അറിയിച്ചത്. അതിതീവ്രമായി മാറിയ ബിപോർജോയ് ചുഴലിക്കാറ്റ് അറബിക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീന്‍പിടിത്തതിന് വിലക്കുണ്ട്.