കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റ് ടീം പരിശോധിച്ചു
കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റ് ടീം പരിശോധിച്ചു.
ബയോ മൈനിംഗ് നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ നടത്താനാണ് തീരുമാനം.
കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രിയ സംവിധനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക് ഏഷ്യൻ ഇൻഫാസ്ട്രക്ച്ചർ ബാങ്ക് ഇൻവെസ് മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹയത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണ് K S W M P ടെ ലക്ഷ്യം.
പുളിയന്മലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരളാ സോളിംഗ് വെയ്സ്റ്റ് മാനേജ്മെന്റ് ടീം സന്ദർശിച്ചു.
വർഷങ്ങളായി കുന്നു കൂടിയ മാലിന്യങ്ങൾ
ബായോ മൈനിംഗ് നടത്തി നീക്കം ചെയ്യുകയാണ് ലക്ഷ്യം.
പ്ലാന്റിന് 200 മീറ്റർ പരിധിയിലായി താമസിക്കുന്ന വരുമായി സംഘം വിഷയങ്ങൾ ചർച്ച ചെയ്തു.
പരിസ്ഥിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റിന്റ് നേതൃത്വത്തിൽ IPE ഗ്ലോബൽ ഗ്രൂപ്പാണ് പരിശോധനകൾ നടത്തിയത്.
സന്ദർശനത്തിന് ശേഷം നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാനുമായി തുടർ നടപടികൾ സംഘം ചർച്ച ചെയ്തു.