ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ
ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ .
സംസ്ഥാനാ സർക്കാർ റേഷൻ വ്യാപരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിച്ചില്ലങ്കിൽ അനിശ്ചിത കാല സമര പരിപാടികൾ ആരംഭിക്കേണ്ടിവരുമെന്നും
കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
ഇടുക്കി താലൂക്കിലെ റേഷൻ കടകളിൽ ആറുമാസമായി പച്ചരി മാത്രമാണ് അമിതമായി സ്റ്റോക്ക് എത്തുന്നത്. പ്രധാനമന്ത്രി അന്ന യോജന സ്കീം അവസാനിച്ചപ്പോൾ സ്റ്റോക്ക് വന്ന പച്ചരി കടയിൽ ഇരിക്കുമ്പോൾ ആണ് വീണ്ടും വീണ്ടും പച്ചരി സ്റ്റോക്ക് എത്തുന്നത്.
ഈ മാസം ഏറ്റവും പാവപ്പെട്ടവർക്ക് ഉള്ള കാർഡായ AAY കാർഡ് ഉടമകൾക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നൽകിയിരിക്കുന്നത്. ഒരു കിലോ പോലും കുത്തരി നൽകിയിട്ടില്ല. ഇത് വ്യാപാരികളും കാർഡ് ഉടമകളും തമ്മിലുള്ള തർക്കങ്ങൾക്കും വഴക്കിനും കാരണമാകുന്നതായി റേഷൻകട വ്യാപാരികൾ പറയുന്നു.
ഗവർമെൻറ് പുതിയ നിയമം പാസാക്കിയതിനാൽ വാഹനങ്ങളിൽ മണ്ണെണ്ണ ഹോൾസെയിൽ നിന്നും കടകളിൽ എത്തിക്കുവാൻ ആവില്ല .
അതിനാൽ വാതിൽപ്പടി വിതരണം നടത്തുക. അതുവരെ മണ്ണെണ്ണ വിതരണ നടപടികൾ നിർത്തിവയ്ക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
റേഷൻ വ്യാപാരികൾക്ക് രണ്ടുമാസമായി കമ്മീഷൻ ലഭിക്കുന്നില്ല. എല്ലാ മാസവും പണം അടച്ചാണ് സ്റ്റോക്ക് എടുക്കുന്നത് .
ഇത് വ്യാപാരികളെ ബുദ്ധിമുട്ടിൽ ആക്കുകയാണെന്നും കമ്മീഷൻ നൽകണമെന്നും ആവശ്യപ്പെട്ടു.
ആട്ട, പഞ്ചസാര എന്നിവയുടെ അമിതമായ സ്റ്റോക്ക് കടകളിൽ എത്തിക്കുന്നു. മഴക്കാലമായതിനാൽ ഇത് കേടുപിടിച്ചു പോകാൻ സാധ്യതയുണ്ട്. അതിനാൽ അമിത സ്റ്റോക്ക് ഇറക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഗുണനിലവാരം കുറഞ്ഞ ഇ- പോസ് മിഷൻ തകരാർ സ്ഥിരം ആയിരിക്കുകയാണ്. കടകളിൽ എത്തുന്ന ഗുണഭോക്താക്കളും ഉടമകളും തമ്മിൽ ഇതിനാൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ് .
റേഷൻ വ്യാപാരത്തെ തകർക്കാൻ ശ്രമിക്കുന്ന സർക്കാർ സമീപനം ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
വാർത്താ സമ്മേളനത്തിൽ
കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ
ഇടുക്കി താലൂക്ക് പ്രസിഡണ്ട് സണ്ണി സേവ്യർ ,സംസ്ഥാന കമ്മിറ്റി അംഗം ജിജോ മാത്യു, പ്രദീപ് മുകളേൽ എന്നിവർ പങ്കെടുത്തു