കള്ളിപ്പാറയ്ക്ക് സമീപം റോഡ് തകർന്നു
ചെറുതോണി: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡില്‍ കള്ളിപ്പാറക്ക് സമീപം റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടു. വര്‍ഷങ്ങളായി ഇവിടം വലിയ കുഴി രൂപപ്പെട്ട നിലയിലാണ്. പക്ഷേ, കലുങ്ക് നിര്‍മിക്കുന്നതിന് നടപടിയില്ല. ഇരുവശത്തുനിന്നും വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ പതിച്ച് അപകടം പതിവായി. തൊട്ടടുത്തെത്തുമ്ബോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് കുഴി കാണാൻ സാധിക്കുക. അതിനാല്‍ വൻ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.
മഴ പെയ്യുമ്ബോള്‍ വെള്ളമൊഴുക്കുള്ള ഭാഗമായതിനാല്‍ ഇവിടെ കലുങ്ക് നിര്‍മിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ആവശ്യമുള്ള ഭാഗത്ത് കലുങ്ക് നിര്‍മിക്കാതെ റോഡ് നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനപാത വിഭാഗം അടിയന്തരമായി ഇടപെട്ട് റോഡ് അറ്റകുറ്റപ്പണി ചെയ്ത് യാത്രയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.