Idukki വാര്‍ത്തകള്‍
“ദി സെക്കൻ്റ്ചാൻസ്’ ലഹരിക്കെതിരെ ഡോക്യുമെൻ്ററിയുമായി അരുവിത്തുറ കോളേജിലെ ജേർണലിസം വിഭാഗം

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഡോക്യൂമെന്ററി ‘ദി സെക്കന്റ് ചാൻസ്’ റിലീസ് ചെയ്തു. കോളേജിലെ സിംഫണി ഡിജി തിയ്യറ്ററിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ഡോക്യുമെൻ്ററിയുടെയും പോസ്റ്ററിൻ്റെയും പ്രകാശന കർമ്മം നിർവഹിച്ചു. ലഹരി ഉപയോഗത്തിനെതിരെ കാലിക പ്രസക്തിയുള്ള ദൃശ്യ ആവിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ബർസാറും സെൽഫ് ഫിനാൻസിങ്ങ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി മഹിത യു പി , അദ്ധ്യാപകനായ അശ്വിൻ കെ വി നമ്പൂതിരി എന്നിവർ സംസാരിച്ചു.













































































