പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പരുക്കേറ്റവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി; ദുഃഖമറിയിച്ച് പുടിന്‍; ദൃശ്യങ്ങള്‍ ഹൃദയം തകര്‍ക്കുന്നുവെന്ന് ട്രൂഡോ


രാജ്യത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും ഭീകരമായ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ബാലസോര്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കളും. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുതലായ ലോകനേതാക്കള്‍ സംഭവത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തില്‍ മരണപ്പെടുന്നവരുടെ വേദനയില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും പുടിന്‍ ബന്ധപ്പെടുകയും അനുശോചനം അറിയിക്കുകയും ചെയ്തു.