പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിസാറ്റ് എഞ്ചിനീയറിങ് കോളേജ് നേതൃത്വത്തിൽ നടത്തിയ അധ്യാപക രക്ഷകർത്താ സംഗമവും ബോധവൽക്കരണ ക്ലാസും തണൽ ഡയറക്ടർ ഡോ. ഫാ.തോമസ് ചകിരിയിൽ ഉദ്ഘാടനം ചെയ്തു


ഇലത്തി:വിസാറ്റ് എഞ്ചിനീയറിങ് കോളേജ് നേതൃത്വത്തിൽ നടത്തിയ അധ്യാപക രക്ഷകർത്താ സമാഗമവും ബോധവൽക്കരണ ക്ലാസും തണൽ ഡയറക്ടർ ഡോ. ഫാ.തോമസ് ചകിരിയിൽ ഉദ്ഘാടനം ചെയ്തു.
കോളേജ് ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷത വഹിച്ചു. തണൽ ഡയറക്ടറും മേധാവിയുമായ ഡോ. ഫാ. തോമസ് ചകിരിയിൽ ക്ലാസ് എടുത്തു.
കുട്ടികളുടെ പ്രവർത്തികൾക്ക് ശിക്ഷകൾ നൽകാൻ തുനിന്നതിന് മുൻപ് ശരിയായ രീതിയിൽ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള മുൻകൈ എടുക്കുകയും വേണമെന്നും അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ.ജെ, ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഫെഡ് മാത്യു, കോളേജ് ഡയറക്ടർ റിട്ട. വിങ് കമാൻഡർ പ്രമോദ് നായർ, പ്രഫ. ദിവ്യ നായർ, പ്രഫ. ഷീജ ഭാസ്കർ, പ്രഫ. സോണിയ ജോൺ എന്നിവർ പ്രസംഗിച്ചു.