കോൺഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനുള്ള ബിജെപി മാർക്സിസ്റ്റ് സംയുക്തശ്രമത്തിനെതിരെ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി


കോൺഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനുള്ള ബിജെപി മാർക്സിസ്റ്റ് സംയുക്തശ്രമത്തെ ജനാധിപത്യം മതേതരത്വ ചിന്താഗതികൾ ഉയർത്തിപ്പിടിക്കുന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത പരാജയപ്പെടുത്തുമെന്ന് യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
കട്ടപ്പന നഗരസഭയിലെ വട്ടുകുന്നേൽപ്പടിയിൽ കോൺഗ്രസ് മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ ചൈന എന്നീ രാജ്യങ്ങളിലെ പോലെ മറ്റൊരു പാർട്ടിയും ഇന്ത്യയിൽ ഉണ്ടാകുവാൻ പാടില്ല എന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ത്യയിൽ കോൺഗ്രസ് എന്ന ഒറ്റ രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ നേതാക്കൾ നയിക്കുന്ന ഫാസിസ്റ്റ് ഭരണവും മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കോൺഗ്രസ് നേതാക്കൾ ജീവൻ ബലികൊടുത്തും രക്തം ചീന്തിയും നേടിയെടുത്തതാണ് ഇക്കാര്യത്തിൽ യാതൊരു സംഭാവനയും ഇല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും എന്ന് മാത്രമല്ല നിർണായക ഘട്ടങ്ങളിൽ ചതിച്ചവരും പിന്നിൽ നിന്ന് കുത്തിയവരുമാണവർ. ഭരണം കിട്ടിക്കഴിഞ്ഞപ്പോൾ നരേന്ദ്രമോദിയും പിണറായി വിജയനും എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് ഏകാധിപതികൾ ആകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് അവരെ വിമർശിക്കുന്നവരെ ഏതെങ്കിലും തരത്തിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആണ് നടത്തിവരുന്നത്. രാഹുൽ ഗാന്ധിയെ കോടതിയെ സ്വാധീനിച്ച് ശിക്ഷിച്ചതും പ്രധാനമന്ത്രി നേരിട്ട് ബന്ധപ്പെട്ട് അദ്ദേഹത്തെ അയോഗ്യനാക്കുകയും അദ്ദേഹത്തെ വീട്ടിൽനിന്ന് ഇറക്കിവിട്ട് അപമാനിക്കുകയും ചെയ്തത് നരേന്ദ്രമോദിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കുകയും വിമർശിക്കുകയും ചെയ്തതിന്റെ പക വീട്ടുന്നതിനും അദ്ദേഹത്തെ നിശബ്ദനാക്കുന്നതിനും വേണ്ടിയാണ്. കേരളത്തിൽ മന്ത്രിമാരുടെ വരെ അധികാരങ്ങൾ കവർന്നെടുത്ത് പ്രതിപക്ഷ സമരങ്ങളെ കായികമായി അടിച്ചമർത്തി ഏകാധിപതിയാകുന്നതിനുള്ള നീക്കങ്ങളാണ് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് നീരാളി പിടുത്തത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ ജനങ്ങൾ കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൺവെൻഷനിൽ മുതിർന്ന പൗരന്മാരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷനിൽ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ മണ്ഡലം പ്രസിഡണ്ട് തോമസ് മൈക്ക് ജോയി ആനി തോട്ടം സിബി പാറപ്പായി തങ്കച്ചൻ മാമലശ്ശേരി ജോസ് മുത്തനാട്ട് അരവിന്ദ് വാസു എന്നിവർ പ്രസംഗിച്ചു.