കട്ടപ്പനയിലെ വിവിധ വിദ്യാലയങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളൊടെ പ്രവേശനോൽസവം നടന്നു
കട്ടപ്പനയിലെ വിവിധ വിദ്യാലയങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളൊടെ പ്രവേശനോൽസവം നടന്നു.
2 മാസത്തെ അവധിക്കാലത്തിന് ശേഷം ക്ലാസ് മുറികൾ കളിചിരികളാൽ ഉണർന്നു.
കട്ടപ്പന ഓശാന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു . വാദ്യമേളങ്ങളുടെയും മുതിർന്ന വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്
മോബികന്റയും കാഴ്ചയൊരുക്കി കുരുന്നുകളെ സ്കുളിലേക്ക് അനയിച്ചു .
.പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യു പറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു .
സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു കെ എബ്രഹാം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .
വാർഡ് കൗൺസിൽ സോണിയ ജെയ്ബി. പിറ്റി എ പ്രസിഡന്റ് സജി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു .
തുടർന്ന് കുട്ടികളുടെ വിവിധകലാപരിപാടികളും നടന്നു.
കടപ്പന സെൻറ് ജോർജ് LP സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗര സഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ അദ്ധ്യക്ഷനായിരുന്നു.
ഹെഡ് മാസ്റ്റർ ദീപു ജേക്കബ് പഠനോപകരണ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, CRC കോഡിനേറ്റർ ജ്യോത്സന TP, DTA പ്രസിഡന്റ് ജെയ്ബി ജോസഫ് , റോസ്മിൻ ആന്റണി, മീതു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്ക് ദീപം നൽകി സ്വീകരിച്ചു
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വളരെ വിപുലമായാണ് ആഘോഷിച്ചത്.
പിറ്റി എ പ്രസിഡന്റ് ഡോൺ ബോസ്കോ അധ്യക്ഷത വഹിച്ച യോഗം നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു .
പരിപാടിയുടെ ഭാഗമായി കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പിനെ ആദരിക്കുകയും ചെയ്തു.
പി ടി എ സെക്രട്ടറി റോണി സെബാസ്റ്റ്യൻ,ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
കട്ടപ്പന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2023 – 22 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിപുലമായാണ് ആഘോഷിച്ചത് . പിടിഎ പ്രസിഡൻറ് ജേക്കബ് ജോസ് അധ്യക്ഷത വഹിച്ച യോഗം .നഗരസഭ കൗൺസിലർ തങ്കച്ചൻ പുരയിടം ഉദ്ഘാടനം ചെയ്തു .സ്കൂളിലെ പൂർവ്വ അധ്യാപകനും ചങ്ങാതിക്കൂട്ടം ചെയർമാനുമായ വൈ . സി. സ്റ്റീഫൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
നഗരസഭ കൗൺസില മാരയ ഷാജി കൂത്തോടി , രജിത രമേശ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.പരിപാടിയുടെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ,അഞ്ചുവർഷത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന എച്ച് എം രാജി എം എന്നിവർക്ക് ഉപകാരങ്ങൾ നൽകി .
കട്ടപ്പന വെള്ളയുംകൂടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം നടന്നു.
പരിപടിയുടെ ഉദ്ഘാടനം ഫയർ & റെസ്ക്യു വിഭാഗം കട്ടപ്പന സ്റ്റേഷൻ ഓഫീസർ വരുൺ എസ്. നിർവഹിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ ലീജ,പി.ടി.എ പ്രസിഡൻ്റ് ഷാജി കൊമ്പിക്കര,ലിജിയ,ആനി സേവ്യർതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .കുട്ടികളുടെ കലാപരിപാടികളും നടന്നു.