6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘എല്ലാം പരിഹരിച്ചു, ലിസ്റ്റ് ഇന്ന് ഇറങ്ങും’; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് വി ഡി സതീശന്‍



സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് ഇന്ന് ഇറങ്ങുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ 140 സീറ്റിലും ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനുമായി നിരന്തരമായി സംസാരിക്കാറുണ്ടെന്നും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മില്‍ വലിയ കലാപങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ’48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ 95 സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു. 50ലധികം സ്ഥാനാര്‍ത്ഥികളെയും നേരത്തെ തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എവിടെയാണ് വൈകിയത്. ഇപ്പോഴും എല്‍ഡിഎഫിലെ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുണ്ട്. ടീം യുഡിഎഫാണെന്ന് തെളിയിച്ച് ഒരു അപസ്വരവുമില്ലാതെ ചരിത്രത്തിലാദ്യമായി യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റുകള്‍ പങ്കിട്ടെടുത്തു. രണ്ട് ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി. എന്നിട്ട് വൈകിയെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്’, വി ഡി സതീശന്‍ പറഞ്ഞു.

ഇത്തവണ സിപിഐഎമ്മിലുണ്ടായ കലാപം പോലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടേത് കേഡര്‍ പാര്‍ട്ടിയില്ല, ജനാധിപത്യ പാര്‍ട്ടിയാണെും അദ്ദേഹം പറഞ്ഞു. ‘കീശയില്‍ നിന്ന് ഒരാള്‍ കടലാസെടുത്ത് ഇതൊക്കെയാണ് സീറ്റുകളെന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് കയ്യടിക്കുന്ന ആളുകളല്ല. വി ഡി സതീശനായാലും സണ്ണി ജോസഫായാലും ഏകപക്ഷീയമായി ഒരു കാര്യം പറഞ്ഞാല്‍ അത് നടക്കില്ലെന്ന് പറയാന്‍ ഒരുപാട് ആളുകളുള്ള പാര്‍ട്ടിയാണ്. ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കുന്ന പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഉണ്ടാക്കിയ കലാപമെന്താണ്. അതുപോലൊരു സംഭവം യുഡിഎഫിലോ കോണ്‍ഗ്രസിലോ ഉണ്ടോ. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ വെല്ലുവിളിക്കുന്നു’, വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം കെ സുധാകരന്റെ വിഷയത്തില്‍ വി ഡി സതീശന്‍ പ്രതികരിച്ചില്ല. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!