ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബായി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് നേട്ടം. ഇത് രണ്ടാം തവണയാണ് റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ക്ലബ്ബായി മാറുന്നത്. 2019ലാണ് ക്ലബ് അവസാനമായി പട്ടികയിൽ ഒന്നാമതെത്തിയത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 6.07 ബില്യൺ ഡോളർ മൂല്യവുമായി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബുകളുടെ പട്ടികയിൽ ഒന്നാമത്. 6 ബില്യൺ ഡോളർ മൂല്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ രണ്ടാമത്. മറ്റൊരു സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ 5.51 ബില്യൺ ഡോളർ മൂല്യവുമായി മൂന്നാം സ്ഥാനത്താണ്.
5.29 ബില്യൺ ഡോളർ മൂല്യമുള്ള ലിവർപൂൾ നാലാമതും 4.99 ബില്യൺ ഡോളറുമായി പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാമതുമാണ്. 4.86 ബില്യൺ ഡോളർ മൂല്യമുള്ള ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ആറാമത്. ലിഗ് 1 ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂല്യം 4.21 ബില്യൺ യുഎസ് ഡോളർ.