പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം


കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പൊലീസ് പിടികൂടി. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമം. യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.