പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
KPAC ലളിത പുരസ്‌കാരജേതാവിനെ ആദരിച്ചു


കട്ടപ്പന : ആദരിക്കപ്പെടേണ്ടവരെ എന്നും ചേർത്തുനിർത്തുന്നത് കേരള സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിന് സമൂഹം മുന്നോട്ടു വരണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആമ്പൽ ജോർജ് പറഞ്ഞു. കെപിഎസി ലളിതാ പുരസ്കാര ജേതാവും മാധ്യമപ്രവർത്തകയുമായ സുജാത ഫ്രാൻസിസിന് ദേശീയ തയ്യൽ തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടെസി ടോണി അധ്യക്ഷത വഹിച്ചു. ഷേർളി വർഗീസ്, ജി ജഗദംബിക, അനിത മധു , ഷാന്റി റോയ്, ലിസമ്മ കുര്യൻ, ജീന തോമസ്, ടിസി വറുഗീസ്, വിജയകുമാരി K N, ബിന്ദുമോൾ P B തുടങ്ങിയവർ പ്രസംഗിച്ചു. ഡെയ്സി C C സ്വാഗതവും രേഖ വിജയൻ നന്ദിയും പറഞ്ഞു