സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റുമായ എം വി ശശികുമാർ (63) അന്തരിച്ചു.


ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബുധൻ രാത്രി 9.30നായിരുന്നു അന്ത്യം. മൃതദേഹം വ്യാഴം വൈകിട്ട് സിപിഐ എം മൂന്നാർ ഏരിയകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കും. വെളളിയാഴ്‌ച സംസ്‌ക്കാരം നടക്കും. ചികിത്സയുടെ ഭാഗമായി മുണ്ടക്കയം പുലിക്കുന്നത്ത് സഹോദരിയുടെ വീട്ടിൽ താമസിക്കവെയാണ് അസുഖം മുർഛിച്ചത്. മുമ്പ് വൃക്ക സംബന്ധമായരോഗത്തെ തുടർന്ന് സ്‌ട്രോക്കും ഉണ്ടായി. ഇതിന്‌ശേഷം ആൻജിയോപ്ലാസ്‌റ്റിയും ചെയ്‌തിരുന്നു. 1996 മുതൽ 2002 വരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് , 2004 മുതൽ 2014 വരെ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി, ദേശാഭിമാനി ഏരിയ ലേഖകൻ, ഡിഇഇ യൂണിയൻ ഭാരവാഹി, ഐടിഡി ജനറൽ സെക്രട്ടറി, എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഷീബ (മൂന്നാർ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ബുധനാഴ്‌ച വിരമിച്ചു. ). മക്കൾ: അരവിന്ദ് ശിവ(സയന്റിസ്‌റ്റ് ബയോകോൺ ഫാർമ ബംഗളൂരു), ആരതി (ബാങ്ക് എംപ്ലോയിമെന്റ് സഹകരണ സംഘം ജീവനക്കാരി). മരുമക്കൾ: ശ്രീജിത്ത് ( സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ), രശ്‌മി ( സയന്റിസ്‌റ്റ് ബ്ലൂഫിഷ് ഫാർമ)
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ അനുശോചിച്ചു.