സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിലെ വൈദീകർക്കെതിരെ നടപടി
റവറന്റ്.ബാബു ജേക്കബ് വെട്ടിക്കാട്ടിൽ, റവറന്റ്.ബെന്നി ഉലഹന്നാൻ ശല്ലിയിൽ, മക്കളായ റവറന്റ്.ഉലഹന്നാൻ ബെന്നി, റവറന്റ് മർക്കോസ് ബെന്നി എന്നിവരെയും പ്രവർത്തകരായിരുന്ന ഇവാഞ്ചലിസ്റ്റ് വി.ജെ.തങ്കച്ചൻ വെട്ടിക്കാട്ടിൽ, പി.എം.ജോർജ് പനംതോട്ടത്തിൽ, മുനിയറ പി.ജെ.ജെയിംസ് പറമ്പിൽ,പി.പി.തോമസ് പുത്തനോടിയിൽ, ദീപു ചാക്കോ, ജേക്കബ് ഉലഹന്നാൻ, ബ്രദർ ബെനഡിക്ട് ബാബു എന്നിവരെയും സഭയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും 09/01/2022 ൽ നീക്കം ചെയ്തിട്ടുള്ളതാണ്.
എന്നാൽ ഇവർ ജനങ്ങൾക്കിടയിൽ തെറ്റിധാരണ ജനിപ്പിക്കുന്നതായി അറിയുന്നു.
ഇവരുമായി സഭയക്ക് യാതൊരു ബന്ധവും ഇല്ലന്നും ഇവരുടെ തട്ടിപ്പിന് വിശ്വാസികൾ ഇരയാവരുതെന്നും ഹൈറേഞ്ച് ഭദ്രാസന ബിഷപ്പ് റൈറ്റ് റവറന്റ് ഡോക്ടർ ജോൺ ചെട്ടിയാതറ പറഞ്ഞു.
റവറന്റ്.ബെന്നി ഉലഹന്നാൻ ഡയറക്ടർ ആയി, രാജകുമാരി, കുരുവിള സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ ആതുര ആശ്രമവുമായി ബന്ധപ്പെട്ടുള്ള യാതൊരു കാര്യങ്ങൾക്കും ആംഗ്ലിക്കൻ സഭക്കോ ഹൈറേഞ്ച് ഭദ്രാസനത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്ന് ഹൈറേഞ്ച് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ റന്റ്.ഡോ.ജോൺ ചെട്ടിയാതറ, ഹൈറേഞ്ച് ഭദ്രാസന വൈദീക സെക്രട്ടറി റവറന്റ്.ഡോ.ജോൺ ചിറക്കൽ, യൂത്ത് ഡയറക്ടർ റവറന്റ്.ജോമോൻ പുളിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.