ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ പ്രതിപക്ഷ അംഗം ഉന്നയിക്കുകയാണന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദൻ
ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അഴിമതി ആരോപിച്ചുകൊണ്ട് പ്രതിപക്ഷ അംഗം ആൻറണി സ്‌കറിയ പൊതുസമ്മേളനം നടത്തി പഞ്ചായത്തിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണന്ന് ചക്കുപള്ളം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് PKരാമചന്ദൻ ,
ഹരിതകർമ്മ സേനാംഗങ്ങൾ പ്രതിമാസം 4 ലക്ഷം രൂപ പിരിച്ചെടുക്കുന്നുവെന്നും അതിൽ ഭീമമായ അഴിമതി ഉണ്ടെന്നുമാണ് ആക്ഷേപം ഉന്നയിക്കുന്നത്.
7000 വീടുകളിൽ നിന്ന് യൂസർഫീ പിരിക്കുന്നതായും ആക്ഷേപം ഉന്നയിച്ചു. എന്നാൽ 6500 വീടുകൾ മാത്രമാണ് ആൾതാമസം ഉള്ളത്. നാളിതുവരെയുളള യൂസർഫീ കളക്ഷനിൽ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ രണ്ടുലക്ഷത്തി ഇരുപത്തിരായിരം രൂപയാണ് ഏറ്റവും കൂടുതൽ ഒരുമാസം കിട്ടിയിട്ടുള്ളത്.
യൂസർഫീ ശേഖരിക്കുന്നത് കൺസോർഷ്യം സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിലുള്ള ബാങ്ക് അക്കൌണ്ടിലാണ് നിക്ഷേപിക്കുന്നത്.
10% അതിൽ നിന്നും കൺസോർഷ്യം തുക പിടിച്ചതിനുശേഷം ബാക്കിതുക ഹരിതകർമ്മസേന അംഗങ്ങൾക്ക് നൽകും.
450000/ രൂപ യുസർഫീ ആയി ലഭിക്കുന്നു എന്ന് വ്യാജപ്രചാരണം നടത്തി ആൻറണി കുഴിക്കാട്ട് നാളിതുവരെ ഹരിതകർമ്മസേന അംഗങ്ങൾക്ക് പ്ലാസ്റ്റിക് നൽകാതെ ഏലയ്ക്ക സ്റ്റോറിൽ ഇട്ട് കത്തിക്കുകയാണന്നും പ്രസിഡന്റ് ആരോപിച്ചു.
പരിസ്ഥിതിയെയും പൊതുജന ആരോഗ്യത്തെയും സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പ്രസിഡന്റ് Pk രാമചന്ദ്രൻ പറഞ്ഞു.
ക്ലീൻ കേരള കമ്പനിക്ക് കിലോഗ്രാമിന് 11.80 പൈസനിരക്കിലാണ് നൽകുന്നത്.
വാഹനചിലവ് ഉൾപ്പെടെ ക്ലീൻകേരളയാണ് വഹിക്കുന്നത്.
ഇതിനെ സംബന്ധിച്ച് യാതൊരു വിവരമോ ധാരണയോ ഇല്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്.
എല്ലാമാസവും 16 മുതൽ-30 വരെ ഖരമാലിന്യങ്ങൾ ശേഖരിക്കുകയും മിനി എം സി എഫ്-ലും ചിറ്റാമ്പാംറ എം സി എഫ്-ലും വയ്ക്കുകയും 1 മുതൽ15 വരെ തരംതിരിക്കുകയും തരംതിരിച്ച് പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
ഹരിത കർമ്മസേന അംഗങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനായി വച്ച ഖരമാലിന്യങ്ങളുടെ ഫോട്ടോ ചില സ്ഥലങ്ങളിൽ പോയി എടുത്ത് നൽകുകയും ആണ് ചെയ്തത്. ആന്റണി കുഴികാടന്റ് കാലത്ത് എം.സി.എഫ് പരിസരത്ത് മാലിന്യങ്ങൾ കഴിച്ച് മൂടുകയയിരുന്നു സ്ഥിരം ചെയ്തിരുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യങ്ങൾ കൂട്ടിയിരുന്നത്.
2021 ലെ എ.ഇ എൽ.എസ്.ജി.ഡി യു റിപ്പോർട്ട് പ്രകാരം ഏകദേശം 6,59,298 കി.ഗ്രാം മാലിന്യം ഉണ്ടായിരുന്നു എന്നതാണ്. നിലവിൽ ക്ലീൻ കേരള കമ്പിനിക്ക് നാളിതുവരെ 68 ലോഡുകളായി 6,56,850 കി.ഗ്രാം മാലിന്യം ഈ ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷമാണ് ക്ലീൻ കേരള കമ്പനിക്ക് നൽകിയിട്ടുള്ളത്.
ആരോപണങ്ങൾ തെളിയിക്കുവാൻ വെല്ലുവിളിക്കുകയാണ്, ബന്ധപ്പെട്ട രേഖകൾ ഓഫീസിൽ ലഭ്യമാണ്. ആർക്ക് വേണമെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. കൂടാതെ ക്ലീൻ കേരളക്ക് കൈമാറിയ മാലിന്യങ്ങൾ തൂക്കം എടുത്തിട്ടുന്നത് ഇടശ്ശേരി വെയിറ്റ് ബ്രിഡ്ജിൽ ലഭ്യമാണ്. അതും പൊതുജനങ്ങൾക്ക് തുറന്ന പുസ്തകമാണ്
ആന്റണി കുഴിക്കാട്ട് പ്രസിഡന്റായിരുന്നപ്പോൾ ടൗണിൽ നിന്നും 70 മീറ്റർ ഉള്ളിലേക്ക് മാറി മാർക്കറ്റ് എന്ന പേരിൽ 15 ഷട്ടറുകൾ പണിതിട്ടിരുന്നു.
പൂർത്തീകരിച്ചെങ്കിലും ഒരു മുറുക്കാൻ കട പോലും തുടങ്ങുവാൻ മുൻ ഭരണ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. എല്ലാവർഷവും ടെൻഡർ നടപടികൾ ചെയ്യാലും യാതൊരു സാധ്യതകളുടെ ഇല്ലാത്ത സ്ഥലത്ത് കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തിട്ടുണ്ട്.
അഴിമതി രഹിതവും സുതാര്യവും വികസനോന്മുഖവുമായ ജനോപകാരപ്രദവുമായ എൽ.ഡി.എഫ് ഭരണത്തിൽ സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയും പ്രശംസ് പത്രവും ഭരണസമിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിച്ചിരുന്നു.
ഇത് കണ്ട് വിരളി പൂണ്ടാണ് പ്രതിപക്ഷം അടിസ്ഥാന രഹിത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ, അംഗങ്ങളായ പി.ടി.മാത്യു, വി.ജെ.രാജപ്പൻ, ജോസ് പുതുമന, അന്നക്കുട്ടി വർഗീസ് എന്നിവർ പറഞ്ഞു.