പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക പരിസ്ഥിതിദിനം: വൃക്ഷത്തൈകള്‍ വിതരണം ചെയ്യും


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ വനം വകുപ്പിന്റെ സാമുഹിക വനവത്കരണ വിഭാഗം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. വിഭ്യാഭാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിനായി വനംവകുപ്പ് നഴ്സറികളില്‍ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകള്‍ നല്‍കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലുളളവര്‍ തൈകളുടെ ലഭ്യതയ്ക്കും മറ്റു വിവരങ്ങള്‍ക്കുമായി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചുകളുമായി ബന്ധപ്പെടുക ഫോണ്‍: തൊടുപുഴ-9496100329, 8547215688, 9447511829, മൂന്നാര്‍-6238161238, 9447741576, കട്ടപ്പന, പീരുമേട്, കുമളി-9946413435, 8547467503, 9744182384, 9496745696.