ലഹരിക്കെതിരെ ബോധവത്കരണം
ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ജൂൺ 17മുതൽ -ജൂലൈ 1വരെ ഇടുക്കി ജില്ലയിൽ നടത്തുന്ന ബോധവൽക്കരണ സന്ദേശയാത്രനരിയമ്പാറയിൽ ജലവിഭവ വകുപ്പ് മന്ത്രി, റോഷിഅഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും,
നരിയംപാറയിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും,
ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ സ്റ്റേഴ്സിന് പുറമേ, എം എം മണി എം എ ൽ എ, വാഴൂർ സോമൻ എംഎൽഎ, അഡ്വ:എ രാജ എംഎൽഎ, അഡ്വ ജോയ്സ് ജോർജ് എക്സ്,എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരികപ്രതിനിധികളും പങ്കെടുത്തു സംസാരിക്കും.
സമാപനസമ്മേളനം പിന്നോക്ക വിഭാഗക്ഷേമ , ദേവസ്വം ബോർഡ് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഏലപ്പാറയിൽ ഉദ്ഘാടനം ചെയ്യും
ക്രിസ്ത്യൻ ഐക്യ വേദി സംസ്ഥാന കമ്മിറ്റി ചെയർമാൻ ബ്രദർ കുഞ്ഞുമോൻ തോട്ടപ്പള്ളി, അനുഗ്രഹ പ്രഭാഷണം നടത്തുമെന്നും , മെസഞ്ചേഴ്സ് ഓഫ് ജീസസ് ജനറൽ സെക്രട്ടറി പാസ്റ്റർ സാജൻ വർഗീസ്, സ്വാഗതസംഘം ചെയർമാൻ പാസ്റ്റർ രാജേഷ് തോമസ്, സെക്രട്ടറി ബ്രദർ റെജി ചാക്കോ എന്നിവർഅറിയിച്ചു, .
നരിയമ്പാറയിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിന്റെയും തുടർന്നുള്ളമീറ്റിംഗു കളുടെയും ആലോചനകൾക്കും കമ്മറ്റി വിപുലിക രിക്കുന്നതിനുമായി ഹൈറേഞ്ചിലെ പാസ്റ്റേഴ്സിന്റെയും ചർച്ച്പ്രതിനിധി കളുടെയും യോഗം 4-6-2023 വൈകിട്ട് 6-00 മണിക്ക് കട്ടപ്പന സി എസ് ഐ ഗാർഡനിൽ ചേരുന്നതിനും തീരുമാനിച്ചു,
കൂടുതൽ വിവരങ്ങൾക്ക്,9446225490,9447989748,8590244175,9747076715