നീണ്ട ആറ് മണിക്കൂറിന് ശേഷം അനുനയ ശ്രമത്തിനൊടുവിൽ സരുൺ സജി താഴെയിറങ്ങി
ഉപ്പുതറ കണ്ണംപടിയിൽ കാട്ടിറച്ചി കടത്തി എന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളലകേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളിൽ കയറി.
കിഴുകാനം ഫോറസ്റ്റ് ഓഫീസിന് സമീപത്തായുള്ള പ്ലാവിലാണ് സരുൺ സജി കയറി ഭീഷണി മുഴക്കിയത് .
നീണ്ട ആറ് മണിക്കൂറിന് ശേഷം അനുനയ ശ്രമത്തിനൊടുവിൽ വൈകിട്ട 4 മണിയോടെ സരുൺ താഴെയിറങ്ങി
ഇന്ന് രാവിലെ 9 മണിയോടെയാണ് സരുൺ സജി കിഴുക്കാനം ഫോറസ്റ് ഓഫീസിന് മുൻവശത്തുള്ള പ്ലാവിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് തനിക്കെതിരെ എടുത്ത കള്ള കേസിൽ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് സരുൺ സജി പറയുന്നത് കയറും വാക്കത്തിയുമേന്തിയാണ് മരത്തിനുമുകളിൽ ഇരിക്കുന്നത്.
തന്നെ കള്ള കേസിൽ കുടുക്കിയ മുഴുവൻ ഫോറസ്റ്റ് ഉദ്യാഗസ്വരെയും സർവ്വീസിൽ തിരിച്ചെടുത്തു ഇവർക്ക എതിരെ പോലീസ് എടുത്ത കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നും അവരെ കസ്റ്റഡിയിൽ എടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല എന്നും സരുൺ പറഞ്ഞു ഉപ്പുതറ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പീരുമേട് ഫയർ ഫോഴ്സ് ഫോറസ്റ്റ് ഉദ്യാഗസ്ഥർ വില്ലേജ ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാബ് ചെയ്തിരുന്നു ഒടുവിൽ സമരസമിതിയ മായി പോലീസ പഞ്ചായത്ത് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്ക് ഒടുവിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താഴെ ഇറങ്ങിയത്