‘ചാറ്റ് ലോക്ക്’ ഫീച്ചറുമായി വാട്സ്ആപ്പ്
‘ചാറ്റ് ലോക്ക് ഫീച്ചറുമായി’ എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. ഇത് വഴി ഉപയോക്താക്കള്‍ക്ക് പ്രത്യേക ചാറ്റുകൾ, മറ്റുള്ളവർ കാണരുതെന്ന് ആഗ്രഹിക്കുന്ന ചാറ്റുകൾ തുടങ്ങിയവ സുരക്ഷിതമായി പുത്തൻ ഫീച്ചറിലൂടെ ലോക്ക് ചെയ്യാൻ സാധിക്കും. പാസ്‌വേഡ്, ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ച് ഇവ പ്രത്യേകം ലോക്ക്, അൺവലോക്ക് ചെയ്യാനും ചാറ്റ് ലോക്ക് ഫീച്ചര്‍ വഴി സാധിക്കും.
പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചർ സ്ക്രീൻഷോട്ടുകൾ സഹിതം പരിചയപ്പെടുത്തിയത്. വാട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വാബീറ്റാഇൻഫോ റിപ്പോർട്ടനുസരിച്ച് ചാറ്റ് ലോക്ക് ഫീച്ചർ ഉടൻ തന്നെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്.
ലോക്ക് ചെയ്‌ത ചാറ്റുകൾ ‘ലോക്ക്ഡ് ചാറ്റ്സ്’ വിഭാഗത്തിൽ ദൃശ്യമാകും. ഈ ചാറ്റുകൾ പാസ്‌കോഡ്, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് മാത്രമേ തുറക്കാനാകൂ. അതേസമയം, ലോക്ക് ചെയ്‌ത ചാറ്റുകളിലെ മീഡിയ ഫയലുകൾ ഫോണിന്റെ ഗാലറിയിൽ സുരക്ഷിതമായിരിക്കില്ല എന്നാണ് റിപ്പോർട്ട്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, സ്ക്രീൻഷോട്ട് തടയൽ, മറ്റ് സ്വകാര്യത ഫീച്ചറുകൾക്കൊപ്പം, ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും നൽകുന്നതിന്റെ ഭാഗമാണ് ചാറ്റ് ലോക്കും അവതരിപ്പിക്കുന്നത്.
_വാട്‌സാപ്പിന്റെ ‘ചാറ്റ് ലോക്ക്’ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം ?_
ആൻഡ്രോയിഡ്, ഐഒഎസ് ഫോണിൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുക,
അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യുക
വാട്സാപ് ഓപ്പൺ ചെയ്ത് ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രത്യേക ചാറ്റിലേക്ക് പോകുക
കോണ്ടാക്‌റ്റിന്റെയോ ഗ്രൂപ്പിന്റെയോ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്കുചെയ്‌ത് സെലക്ട് ചെയ്യുക
രഹസ്യമാക്കേണ്ട മെസേജ് മെനുവിന് തൊട്ടുതാഴെയായി ‘ചാറ്റ് ലോക്ക്’ എന്നൊരു പുതിയ ഓപ്ഷൻ കാണാം.
അതിൽ ടാപ്പ് ചെയ്യുക
ചാറ്റ് ലോക്ക് സെറ്റിങ്സ് പൂർത്തിയാക്കുക, തുടർന്ന്
ലോഗിൻ ചെയ്യാൻ ഫോണിന്റെ പാസ്‌വേഡോ ബയോമെട്രിക്‌സോ ഉപയോഗിക്കുക
എൻക്രിപ്റ്റ് ചെയ്ത ചാറ്റ് കാണാൻ വാട്സാപ് ഓപ്പൺ ചെയ്ത് ഹോം പേജിലേക്ക് പോകുക
ലോക്ക് ചെയ്‌ത എല്ലാ
ചാറ്റുകളും ആക്‌സസ് ചെയ്യാൻ സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക
ലോക്ക്ഡ് ചാറ്റ് സെലക്ട് ചെയ്യുക, അതിൽ ടാപ്പുചെയ്ത്
നിങ്ങളുടെ ഫോണിന്റെ പാസ്‌വേഡോ ബയോമെട്രിക് വിവരങ്ങളോ നൽകി ചാറ്റ് അൺലോക്ക് ചെയ്യുക