പ്രതിഷ്ഠാ മഹോത്സവം
എൻ ഡി പി യോഗം മലനാട് യൂണിയൻ്റെ കീഴിലുള്ള 4597 ആം നമ്പർ ശാന്തിഗ്രാം ശാഖയുടെ ആഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച ശാന്തിഗ്രാം ഗുരുദേവ -ശാരദ ദേവി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെയും ശാരദാ ദേവിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം 19, 20, 21തീയതികളിൽ നടക്കും.
ശിവഗിരി മഠത്തിൽ നിന്നുള്ള ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ, , ക്ഷേത്രം മേൽ ശാന്തി വി ബി സോജു ശാന്തികൾ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
19ന് രാവിലെ 6.30ന് ഗണപതി ഹോമം. ഏഴിന് ഗുരുപൂജ, 7.30ന് ആചാര്യ വരണം, 7.45ന് കലവറ നിറയ്ക്കൽ ഒൻപതിന് മഹാസുദർശന ഹോമം. വൈകുന്നേരം 5.30ന് ഇരട്ടയാറിൽ നിന്നും വിഗ്രഹസ്വീകരണ ഘോഷയാത്ര. 6.30ന് ഗുരുപൂജ, ദീപാരാധന. ഏഴിന് സമൂഹ പ്രാർത്ഥന. 7.30ന് വിഗ്രഹപരിഗ്രഹണം ജലാധിവാസക്രിയകൾ. രാത്രി എട്ടിന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
20, 21തീയതി കളിൽ രാവിലെ 6.30ന് ഗണപതി ഹോമം, ഗുരുപൂജ. 20ന് വൈകുന്നേരം 5.30ന് താഴികക്കുടം പ്രതിഷ്ഠ., ശയ്യാധിവാസം, നേത്രോന്മീലനം, മഹാപ്രസാദമൂട്ട്. 21ന് രാവിലെ 9.05നും 9.56 നും മദ്ധ്യേയുള്ള മിഥുനം രാശിയിൽ ശ്രീനാരായണ ഗുരുദേവ ശ്രീശാരദാദേവി പ്രതിഷ്ഠ. ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
11.45ന് ക്ഷേത്രസമർപ്പണസമ്മേളനം മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉത്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിക്കും.
ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും., യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു എ സോമൻ, അഡ്വ. പി ആർ മുരളീധരൻ, ഷാജി പുള്ളോലിൽ, കെ കെ രാജേഷ്,ശാഖാ യോഗം പ്രസിഡന്റ് എ പി ദിലീപ് കുമാർ, സെക്രട്ടറി ടി കെ ശശി,
വിവിധ ശാഖാ യോഗം പ്രസിഡൻ്റുമാർ , എം പി മനോജ്, കെ എസ് പ്രകാശ്, മിനിമോൾ ശശി, അഖിൽ സുധൻ, ആര്യമോൾ ഷാജി, തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് സമ്മാനകൂപ്പൺ നറുക്കെടുപ്പ് , 12.30ന് മംഗള പൂജ, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ശാഖാ യോഗം പ്രസിഡന്റ് എ പി ദിലീപ് കുമാർ, സെക്രട്ടറി റ്റി.കെ.ശശി , മനോജ് എം.പി, ഗോപി കല്ലനാനിയിൽ എന്നിവർ പങ്കെടുത്തു.