കട്ടപ്പനയിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോബ്ലക്സിലെ ലിഫ്റ്റ് പണിമുടക്കി
കട്ടപ്പനയിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോബ്ലക്സിലെ ലിഫ്റ്റ് പണിമുടക്കി.
ഇതു മൂലം പ്രായമയവരും ഭിന്നശേഷിക്കാരുമായ നിരവധി ആളുകളാണ് ബുദ്ധിമുട്ടുന്നത്.
അവധി ദിവസങ്ങളിൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.
സർക്കാർ ഓഫീസുകൾക്ക് അവധിയുള്ള ദിവസങ്ങളിൽ ലിഫ്റ്റ് പ്രവർത്തിക്കാറില്ല.
കട്ടപ്പനയിലെ ഹൗസിംഗ് ബോർഡ് വക ഷോപ്പിംഗ് കോബ്ലക്സിൽ സർക്കാർ ഓഫീസുകൾ കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ സർക്കാർ അവധി ദിവസങ്ങളിലും ഇവിടെ ലിഫ്റ്റ് പ്രവർത്തിക്കാറില്ല.
6 നിലകളുള്ള കെട്ടിടത്തിൽ 3 ലിഫ്റ്റ് ഉണ്ടങ്കിലും ഒരണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
PSC ഓഫീസ് , ഹൗസിംഗ് ബോർഡ് ഓഫീസ്, ജില്ലാ ലോട്ടറി ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ
ഐ എച്ച് ആർ ഡി കോളേജ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ, പ്രസ് ക്ലബ്ബ്, ഇടുക്കി വിഷൻ, കേരളാ വിഷൻ, മലയാള മനോരമ, തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഉള്ള ഒരു ലിഫ്റ്റും ഇപ്പോൾ പണിമുടക്കി. എറണാകുളത്തു നിന്നും മെക്കാനിക്കുകൾ എത്തി വേണം ഇത് ശരിയാക്കുവാൻ.
കുറഞ്ഞത് 3 ദിവസമെങ്കിലും എടുക്കും ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ .
ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷി ക്കാരും പ്രായമായവരും ഉൾപ്പെടെ നിരവധി ആളുകൾ ആണ് ലിഫ്റ്റ് ഇല്ലാത്തതിനാൽ 3 നില നടന്നു കയറുന്നത്.
ലിഫ്റ്റ് വർക്ക് ചെയ്യാത്തതിനാൽ മുകൾ നിലയിലുള്ള പല സ്ഥാപനങ്ങളും മാറി പോയി.
ഇതു മൂലം പല ഷട്ടറുകളും ഒഴിഞ്ഞു കിടക്കുകയാണ്.
കൂടാതെ കോബ്ലക്സിലെ പല ടോയ്ലറ്റുകളുടെ അവസ്ഥയും പരിതാപകരമാണ്.
വെള്ള കണക്ഷൻ ഇല്ലാത്തതിനാൽ ദുർഗ ന്ധം വമിക്കുന്നതിനാൽ ഇവിടെ എത്തുന്നവർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്.
എത്രയും വേഗം എല്ലാ ദിവസവും ലിഫ്റ്റ് പ്രവർത്തിപ്പിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.