കഞ്ചാവ് വിൽപ്പന:കട്ടപ്പനയിൽ 2 പേർ പിടിയിൽ


വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിലായി.രാത്രികാല പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട് മറ്റം ജംഗ്ഷന് സമീപത്ത് വച്ചാണ് ഇരുവരെയും കട്ടപ്പന എസ് എച്ച് ഒ വിശാൽ ജോൺസണും സംഘവും പിടികൂടിയത്. കുരിശുപള്ളിയോട് ചേർന്നുള്ള ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തു.തുടർന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയുടെ പക്കലുണ്ടായിരുന്ന കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പനയിൽ യുവാക്കൾക്കിടയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.മുൻപ് ഷാജഹാന്റെ ഗോഡൗണിൽ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്.മുൻപും ചില കേസുകൾ ഷാജഹാനെതിരെ ചുമത്തപ്പെട്ടിട്ടുണ്ടന്ന് പൊലീസ് വ്യക്തമാക്കി.പ്രതികളെ കോടതിയിൽ ഹാജരാക്കി.