പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നല്കുന്നതിനായി ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


കട്ടപ്പന: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നല്കുന്നതിനായി ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിത്രരചന, വയലിൻ, കായിക ഇനങ്ങൾ, നാടൻപാട്ട് ,ശാസ്ത്രീയ സംഗീതം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ സൗജന്യ അവധിക്കാല പരിശീലനം നല്കുന്നു.
ബി.ആർ.സി ട്രയ്നർ ഡോ. ഫൈസൽ എ.എം യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം കട്ടപ്പന എ.ഇ.ഒ ടോമി ഫിലിപ്പ് നിർവ്വഹിച്ചു. യോഗത്തിൽ സുരേന്ദ്രൻ P N ,ഐബി മരിയ ഐസക് എന്നിവർ സംസാരിച്ചു.