ഇടുക്കി നെടുങ്കണ്ടത്ത് ജനവാസ മേഖലയില്‍, തെരുവ് നായ്ക്കള്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

നെടുങ്കണ്ടം മൈനര്‍സിറ്റിയിലെ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തിലാണ് കേന്ദ്രം ഒരുക്കുന്നത്. നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു.
നെടുങ്കണ്ടം, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷയ്ക്കുന്നതിനാണ് അധികൃതര്‍, നീക്കം നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈനര്‍ സിറ്റിയില്‍ ജില്ലാ പഞ്ചായത്ത് വ്യവസായ പാര്‍ക്കിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് നായ്ക്കളെ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. സമീപ മേഖലയില്‍ നിരവധി വീടുകളുണ്ട്. നായ്ക്കളുടെ ബഹളവും ഭക്ഷണാവശിഷ്ടങ്ങളുടെ ദുര്‍ഗന്ധവും മേഖലയിലെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ മേഖലകളില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ, മൈനര്‍സിറ്റിയിലെ കേന്ദ്രത്തിലെത്തിച്ച് വന്ധീകരണം നടത്തി സംരക്ഷിയ്ക്കുന്നതിനാണ്, മൃഗ സംരക്ഷണ വകുപ്പിന്റെ നീക്കം.
തെരുവ്‌നായ സംരക്ഷണ കേന്ദ്രം സ്ഥാപിയ്ക്കരുതെന്ന് ആവശ്യപെട്ട്, പ്രദേശവാസികള്‍, ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. നെടുങ്കണ്ടം പഞ്ചായത്തിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്രം സ്ഥാപിയ്ക്കാനുള്ള നീക്കം തുടര്‍ന്നാല്‍, പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.