പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്ത് മന്ത്രി റോഷി അഗസ്റ്റിൽ

ഇന്ന് രാവിലെ 8.30 ന് ഇരുപതേക്കറിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെയാണ് മന്ത്രി ഇടപ്പെട്ട് ആശുപത്രിയിൽ എത്തിച്ചത്.
ലബ്ബക്കട J PM കോളേജിൽ നടക്കുന്ന NCC ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനായി പോകും വഴിയാണ് ഇരുപതേക്കറിന് സമീപം മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചത്.
ഉടൻ തന്നെ വാഹനം നിർത്തി മന്ത്രി റോഷി അഗസ്റ്റിൻ ഇറങ്ങുകയും പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഓട്ടോയിൽ കയറ്റി ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു..