ഇടമലയാർ പുഴയിൽ 2 വിനോദസഞ്ചാരികളെ കാണാതായി

കോതമംഗലം : ഇടമലയാറിന്റെ വടാട്ടുപാറ പലവൻപടി ഭാഗത്താണ് വിനോദസഞ്ചാരികൾ അപകടത്തിൽ പെട്ടത്.
പുഴയോരത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിലാണ് തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായത്.
വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട
ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്ന നായി വനമധ്യത്തിലുള്ള
പുഴയുടെ ഭാഗത്ത് എത്തിയപോൾ അപകടത്തിൽ പെട്ടു വീണ മുങ്ങിത്താഴുകയായിരുന്നു –
വിവരമറിഞ്ഞ്
കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷ സേനയും നാട്ടുകാരും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം വെള്ളം ഒഴുകി എത്തുന്ന ഭാഗത്താണ് അപകടം. അതുകൊണ്ട് തന്നെ വെളളത്തിന്റെ ഒഴുക്ക് തിരച്ചിൽ നടത്തുന്നതിന് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്നും വെള്ളം ഒഴുകി എത്തുന്നത് പെരിയാറിൽ ഭൂതത്താൻകെട്ട് അണക്കെട്ടിലെക്കാണ് നാളെ കൂടുതൽ സംവിധാനങ്ങളോടെ തിരച്ചിൽ തുടരാനാണ് ആലോചിക്കുന്നത്.
നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഇവിടെ വനപാലകർ മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടർകഥയാകുകയാണ്.