പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ ; യുവാക്കളുമായി സംവദിക്കാൻ രാഹുൽ എത്തും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യുവം പൊതു പരിപാടിക്ക് പകരമായി മറ്റൊരു പരിപാടി സംഘടിപ്പിക്കും. യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മെയ് മാസത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചു..