പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വന്ദേഭാരത് പരീക്ഷണയോട്ടം; ഏഴ് മണിക്കൂർ 10 മിനിറ്റിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണയോട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ എടുത്തത് ഏഴ് മണിക്കൂർ 10 മിനിട്ട്. രാവിലെ 5.08ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി. ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തി.
ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്ന് പ്രതീക്ഷിച്ചത്. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും.