കോതമംഗലം നെല്ലിക്കിയിൽ തെളിയിച്ചമതേതര ദീപം നാടിന് നവ്യാനുഭവമായി
അഴിമതി,അക്രമം, വർഗീയത തീവ്രവാദം, മദ്യാസക്തി ( ലഹരി ) എന്നിവയ്ക്ക് എതിരെ ആത്മീയ തലത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് നടത്തുന്ന കോതമംഗലം നെല്ലിക്കുഴിയിലെ തീർത്ഥാടനത്തിൻ്റെ വിളംബര സന്ദേശമായി നടത്തുന്ന മതേതര ദീപം തെളിയിക്കൽ നാടിന് നവ്യാനുഭവമായി.
ദീപപ്രോജ്ജ്വലനം ന്നു പറഞ്ഞാൽ അഗ്നിപകരൽ ആണ്. അഗ്നി എല്ലാത്തിനെയും ശുദ്ധികരിക്കും. അതു കൊണ്ട് ആണ് നമ്മൾ എല്ലാ സദ്കർമ്മങ്ങളും അഗ്നിസാക്ഷിയായി ആരംഭിക്കുന്നത്. തീർത്ഥാടനം ശുദ്ധമാകട്ടെ അങ്ങനെ എല്ലാ തിന്മകളും ഇല്ലാതായി നന്മകൾ പടരട്ടെ എന്ന് ശബരിമല മുൻ മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരേ സമയം 101 പേർ ദീപം തെളിയിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്, സി പി എം നേതാക്കളായ കെ.ജി ഷാജി, എൻ പി അസൈനാർ, കോൺഗ്രസ് നേതാക്കളായ എം എം പ്രവീൺ., അലി പടിഞ്ഞാറേചാലി, ബി.ജെ.പി നേതാവ് ഉണ്ണികൃഷ്ണൻ മങ്കോട്, നെല്ലിക്കുഴിപഞ്ചായത്ത് പ്രതിപക്ഷ നേതാവ് റെജി എം.വി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്. കേരള പ്രവാസി സംഘം എറണാകുളം ജില്ലാ സെക്രട്ടറി സി.ഇ നാസർ, നെല്ലിക്കുഴി ഭഗവതി ക്ഷേത്രം മേൽശാന്തി കമൽ നമ്പൂതിരി, എം.ബി.സി.എഫ് കോതമംഗലം മേഖല നേതാക്കളായ കെ.കെ.സുരേഷ്, റ്റി.ജി.വാസുദേവ പണിക്കർ ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ തിരി തെളിയിച്ചൂ. ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.കെ.അശോകൻ, സെക്രട്ടറി പി.കെ.അനിൽ, ട്രഷറർ എം.വി.ഗോപി, യൂണിയൻ പ്രസിഡൻ്റ് കെ.എൻ.ബോസ്. ക്ഷേത്രം സെക്രട്ടറി എം.ജി സജീവ്, യൂണിയൻ ട്രഷറർ പി.കെ.കൃഷ്ണൻ.സംസ്ഥാന സമിതിയംഗങ്ങൾ ആയ പി.കെ.രാമചന്ദ്രൻ ,കെ .എസ് ഗിരീഷ്, വനിത നേതാക്കൾ ആയ ബിന്ദു വിജയൻ, അമ്പിളി സജീവ്, മല്ലിക കേശവൻ,ഓമന രമേശ്, ഷീലകൃഷ്ണൻ, കാർത്ത്യായനി നാരായണൻ എന്നിവർ നേതൃത്വം നല്കി.
നെല്ലിക്കുഴി തീർത്ഥാടനം ഏപ്രിൽ 21, 22, 23 തീയതികളിലാണ് നടക്കുന്നത്.ഏപ്രിൽ 23 തീയതി വൈകീട്ട് 6 മണിക്ക് തീർത്ഥാടന ഘോഷയാത്ര നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിൽ എത്തി സമാപിക്കും. കോതമംഗലം എം.എൽ.എ.ആൻ്റെണി ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചവളർ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ: പി.വി.പീതാംമ്പരൻ അധ്യക്ഷത വഹിക്കും.