നെല്ലു സംഭരണം; കേന്ദ്രത്തോട് 700 കോടി മുൻകൂർ തേടി സപ്ലൈകോ


പാലക്കാട് : രണ്ടാംവിളയില്‍ സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കാന്‍ സപ്ലൈകോ കേന്ദ്ര സര്‍ക്കാരില്‍ നിന്നു 700 കോടി രൂപ മുന്‍കൂര്‍ ആവശ്യപ്പെട്ടു.രണ്ടാം വിള നെല്ലു സംഭരണം ആരംഭിച്ചെങ്കിലും വിലവിതരണത്തില്‍ തീരുമാനമായിട്ടില്ല. പാലക്കാട് അടക്കമുള്ള ജില്ലകളില്‍ കോടിക്കണക്കിനു രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. നെല്ലെടുത്ത വകയില്‍ സപ്ലൈകോയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള 400 കോടി രൂപയ്ക്കായി ക്ലെയിം സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ തുക ലഭിച്ചേക്കും. തുക കിട്ടുന്ന മുറയ്ക്കു കര്‍ഷകര്‍ക്കു നല്‍കുമെന്നു സപ്ലൈകോ അറിയിച്ചിരുന്നു.
രണ്ടാംവിള നെല്ലെടുപ്പിനു 400 കോടി രൂപ മതിയാകില്ല. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്രത്തില്‍ നിന്നു മുന്‍കൂര്‍ തുക ആവശ്യപ്പെട്ടിട്ടുള്ളത്. സപ്ലൈകോയുടെ വായ്പാ പരിധി 3,500 കോടി രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു കൂടുതല്‍ തുക വായ്പ എടുക്കാനും സാധിക്കില്ല. സംസ്ഥാന സര്‍ക്കാരില്‍നിന്നു സപ്ലൈകോയ്ക്ക് 600 കോടി രൂപ ലഭിക്കാനുമുണ്ട്. ഏപ്രിലില്‍ പുതിയ സാമ്ബത്തികവര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം സപ്ലൈകോ പ്രതീക്ഷിക്കുന്നുണ്ട്.