പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം ആരോപണം; ടോണി ചമ്മണിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വൈക്കം വിശ്വൻ

കോട്ടയം: ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു. വൈക്കം വിശ്വനാഥന്‍റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബ്രഹ്മപുരത്തെ ബയോ മൈനിങ് അവകാശം നേടിയെടുത്തെന്നായിരുന്നു ആരോപണം.
ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അസത്യമായ കാര്യങ്ങൾ മനഃപൂർവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞാണ് മാനനഷ്ടകേസ്. ഇത് തന്‍റെ രാഷ്ട്രീയ ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.
തന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടി താൻ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് വൈക്കം വിശ്വൻ നേരത്തെ പറഞ്ഞിരുന്നു. മുൻ മേയർ തന്നെ വെല്ലുവിളിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.













































































