Letterhead top
previous arrow
next arrow
കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സിഎച്ച്ആര്‍ മേഖലയില്‍ ആശങ്ക ഉയര്‍ത്തുന്ന ഉദ്യേഗസ്ഥതലത്തിലെ ഇടപെടല്‍ സിപിഐ തടയും- കെ സലിംകുമാര്‍





നെടുങ്കണ്ടം : സിഎച്ചആറിന്റെ വിസ്തൃതി വര്‍ദ്ധിക്കുവാന്‍ ഏതാനും ചില ഉദ്യേഗസ്ഥ വ്യന്തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും എഐടിയൂസിയും തടയുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു. പുളിയന്‍മലയില്‍ നടന്ന ഉടുമ്പന്‍ചോല എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയൂസി) വാര്‍ഷിക യൂണിയന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഭൂനീയമം വരുന്നതൊടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുവാന്‍ കഴിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സ്വതന്ത്യ സംഘടനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സുപ്പെടുത്തുവാനുള്ള ശ്രമം നടത്തി വരുന്നു. അവര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ഭൂമാഫികള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരെ സഹായിക്കുവാനുള്ളതാണെന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിപിഐ ജില്ല സെക്രട്ടറി കെ സലിം കുമാര്‍ പറഞ്ഞു. മറ്റ് തോട്ടം തൊഴിലാളികള്‍ക്ക് എന്നത് പോലെ തന്നെ ഏലം മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് വീടും ഭൂമി ഇല്ലാത്തവര്‍ക്ക് ഇത് രണ്ടും നല്‍കുന്നതിനോടൊപ്പം അനധികൃത ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കണമെന്നും സര്‍ക്കാരിനോട് കെ സലിംകുമാര്‍ ആവശ്യപ്പെട്ടു. വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവ് നടത്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രട്ടീഷ് ശൈലിയാണ് നരന്ദ്രേമോദി പിന്‍തുടരുന്നത്. ചെറിയ വിഭാഗമായ സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ആധിപത്വം ഇന്ത്യയില്‍ നടപ്പിലാക്കുകയെന്ന ആര്‍എസ്എസ്, ബിജെപിയുടേയും അജണ്ടയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജനതയുടെ ജീവിതപ്രശ്‌നങ്ങളെ കുറച്ച് യാതൊന്നും പറയാത്ത നരേന്ദ്രമോഡി കോര്‍പ്പറേറ്റുകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിമാത്രമായി ഒതുങ്ങിയ സര്‍ക്കാരിനെ തേല്‍പ്പിക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ ആവശ്യമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ചൂണ്ടകാട്ടി.

.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!