Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിസി നിയമനം; സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി



കൊൽക്കത്ത: യൂണിവേഴ്സിറ്റികളിൽ വി സിമാരുടെ കാലാവധി നീട്ടി നൽകാനോ പുനർനിയമനം നടത്താനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കാനും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2012 ലും 2014 ലും വരുത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. സർവകലാശാലകളിലെ വി.സി നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

സർവകലാശാല വൈസ് ചാൻസലർ പദവിയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ വൈസ് ചാൻസലറായി തുടരുന്നത് വിദ്യാർത്ഥികൾക്കും സർവകലാശാല ഭരണത്തിനും ഗുണം ചെയ്യില്ലെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!