പ്രധാന വാര്‍ത്തകള്‍
കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു; ഒരു മരണം


മാവൂർ: കോഴിക്കോട് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ
ഇടിച്ച ബസ് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.