ആർഎസ്എസ് മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള സംഘടന: രാഹുൽ ഗാന്ധി


ലണ്ടന്‍: ആർഎസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ആഞ്ഞടിച്ചത്.
രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. ആർ.എസ്.എസ് എന്ന ഒരൊറ്റ സംഘടനയാണ് ഇതിന് കാരണം. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിൽ രൂപംകൊണ്ട തീവ്രവാദ സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്.
അധികാരത്തിലെത്താൻ ജനാധിപത്യത്തെ ഉപയോഗിക്കുകയും ജനാധിപത്യ മത്സരത്തെ അട്ടിമറിക്കുകയുമാണ് അവരുടെ ആശയമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എല്ലായ്പ്പോഴും അധികാരത്തിൽ തുടരുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.