പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസുഖബാധിതയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയത്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. അയൽവാസികളും വനപാലകരും എത്തി ആനയെ തുരത്തുകയായിരുന്നു.
അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മയക്ക് വെടി വച്ച് പിടിച്ചാൽ സംരക്ഷിക്കേണ്ട കൂട് നിർമിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും.