2.035 KG കഞ്ചാവുമായി കമ്പം സ്വദേശി അറസ്റ്റിൽ
ഉടുമ്പൻ ചോല എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ ഇടുക്കി എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ പാർട്ടിയും , ഇടുക്കി ഡെപ്യൂട്ടി എക്സൈസ് സ്‌ക്വാഡ് പാർട്ടിയും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡും ചേർന്ന് കമ്പം മെട്ട് ചെന്നാകുളം ഭാഗത്തു സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ TN-60 AK 0039 ബൈക്കിൽ 2.035 കിലോ ഉണക്ക കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ട് വന്ന കുറ്റത്തിന് തമിഴ്നാട് സംസ്ഥാനത്തു തേനി ജില്ലയിൽ ഉത്തമപ്പാളയം താലൂക്കിൽ ഉത്തമപുരം വില്ലേജിൽ കമ്പം കുരങ്ങു മായൻ സ്ട്രീറ്റ്റിൽ 111-ൽ door No 62യിൽ താമസം രാമർ മകൻ കണ്ണൻ(32) എന്നയാളെ അറസ്റ് ചെയ്ത് NDPS കേസെടുത്തു. കേരളത്തിലേയ്ക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നയാളാണ് പിടിക്കപ്പെട്ട കണ്ണൻ
എക്‌സൈസ് ഇൻസ്‌പെക്ടർ മനൂപ് വി.പി. പ്രിവന്റീവ് ഓഫീസർ മാരായ രാജ്കുമാർ ബി. യുനിസ് , ഷിജുദാമോദരൻ, സേവ്യർ പി.ഡി. സിവിൽ എക്സൈസ് ഓഫീസർമാരായ ടീറ്റോ മോൻ ചെറിയാൻ, അനീഷ് റ്റി.എ., അനൂപ്, ടിൽസ് ജോസഫ്, റോണി ആന്റണി, അരുൺ ശശി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.