പ്രധാന വാര്‍ത്തകള്‍
ന്യൂകാസിലിനെ 2-0ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്


ലണ്ടൻ: ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ് നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിന്‍റെ ആദ്യ കിരീടമാണിത്.
33-ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാനിലൂടെ സെൽഫ് ഗോൾ വഴി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ന്യൂകാസിൻ്റെ തിരിച്ചുവരവിന് തടയിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി.