പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇ.ഡിയുടെ നിർദേശം.
കരാറിൽ 3.38 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ടെണ്ടറില്ലാതെ ലഭിക്കാൻ കോടികൾ കമ്മീഷനായി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണ് നടന്നതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.