പ്രധാന വാര്‍ത്തകള്‍
വിവാദ വിഷയങ്ങൾ നിലനിൽക്കെ നിയമസഭ സമ്മേളനം ഇന്ന്


തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങൾക്കിടയിൽ ഒരിടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. സി.എം.ഡി.ആർ.എഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ തുടങ്ങിയ വിഷയങ്ങൾ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരി 9 ന് സഭ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
സെസ് വിഷയവും പ്രതിഷേധിച്ചവർക്കെതിരായ പോലീസ് നടപടിയും പ്രതിപക്ഷം ഇന്ന് തന്നെ സഭയിൽ ഉന്നയിക്കും. ഇന്ന് ലിസ്റ്റ് ചെയ്ത കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് രൂപീകരണ ബില്ല്, ഗവർണർ അനുമതി നൽകാത്തതിനെ തുടർന്ന് സർക്കാർ മാറ്റിവച്ചു.