പ്രധാന വാര്‍ത്തകള്‍
ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയെന്ന് മന്ത്രി ആർ ബിന്ദു


തിരുവനന്തപുരം: തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയെന്ന് മന്ത്രി ഡോ ആർ ബിന്ദു. നടിയെ കേരളം വരവേല്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിച്ച മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്നലെയാണ് റിലീസ് ചെയ്തത്.
തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളര്‍ച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തില്‍ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്, എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.