6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജെ. പി. എം. കോളേജിൽ  കലോത്സവത്തിന്   തിരിതെളിഞ്ഞു



ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ  ‘ലാസ്യ 2k26’  കലോത്സവത്തിന്റെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സെലിൻ തോമസ് നിർവ്വഹിച്ചു. പ്രശസ്ത വയലിനിസ്റ്റും  കലാമന്ദിർ അക്കാദമി ഓഫ് മ്യൂസിക് & ഡാൻസ് ഡയറക്ടറുമായ   വിഷ്ണു പ്രസാദ് മുഖ്യാതിഥിയായിരുന്നു.

കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. മുഖ്യസന്ദേശം നൽകി. ജെ. പി. എം. ബി. എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., കോളേജ് ബർസാർ ഫാ. ചാൾസ് തോമസ് സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു.

ആട്സ് ഡേ കൺവീനർ ബിൻ്റോ കുര്യൻ
സ്വാഗതവും  ആട്സ് ക്ലബ്ബ് സെക്രട്ടറി പ്രഭാത് കിരൺ എസ് നന്ദിയുമർപ്പിച്ചു.

മിമിക്രി, ഇൻസ്ട്രുമെന്റൽ മ്യൂസിക് ,വിൻഡ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ സ്റ്റൈൽ, കഥാപ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, വെസ്റ്റേൺ വോക്കൽ സോളോ, മൈം, ഒപ്പന, തിരുവാതിര, ദഫ്മുട്ട്,
വഞ്ചിപ്പാട്ട് , നാടൻപാട്ട് കൂടാതെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, അറബിക് വിഭാഗങ്ങളിൽ പ്രസംഗം, പദ്യപാരായണം എന്നീ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

കോളേജ് യൂണിയൻ അഡ്വൈസർ അഖിൽ കുമാർ എം. ,കോ-ഓർഡിനേറ്റർ സനു എം. എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!